Thamarassery ചുരത്തിൽ വാഹനാപകടം; ദോസ്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട്പേർക്ക് പരിക്ക്

അടിവാരം: താമരശ്ശേരി (Thamarassery) ചുരത്തിലെ ഒന്നാം വളവിന് സമീപം വാഹനാപകടം രണ്ട്പേർക്ക് പരിക്ക് ചുരം ഇറങ്ങിവരുന്നമരം കയറ്റി വരുന്ന ദോസ്ത് വാനും അടിവാരം ഭാഗത്തുനിന്നും പോകുന്ന ഭാര്യയും ഭർത്താവും രണ്ട് കുട്ടികളുമടങ്ങുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം, ഒരു കുട്ടിയുടെ നില ഗുരുതരമാണ്.ഇന്ന് നാലുമണിയോടെ അപകടം
Thiruvambady യിൽ രാജീവ് ഗാന്ധി അനുസ്മരണം നടത്തി

Thiruvambady: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ (Rajiv Gandhi) ഓര്‍മകള്‍ക്ക് ഇന്ന് 32 വയസ്. ആധുനിക ഇന്ത്യയുടെ പ്രധാന കാല്‍വെയ്പുകള്‍ക്ക് നേതൃത്വം നല്‍കിയ ഭരണാധികാരിയായിരുന്നു രാജീവ് ഗാന്ധി. അദ്ദേഹം പുരോഗനാത്മകമായ നയങ്ങളിലൂടെ രാജ്യത്തിന് ആത്മവിശ്വാസം പകർന്നു .എണ്‍പതുകളില്‍ ഇന്ത്യന്‍ യുവത്വം ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ട ഭരണാധികാരി. നവ ഇന്ത്യയ്ക്ക് തുടക്കം കുറിച്ചത് രാജീവ് ഗാന്ധിയായിരുന്നു. ഇന്ത്യയെ ഇരുപത്തൊന്നാം നൂറ്റാണ്ടിലേയ്ക്ക് നയിച്ച രാജീവ് ഗാന്ധി സാങ്കേതിക, സാമ്പത്തിക രംഗങ്ങളില്‍ അടിമുടി മാറ്റങ്ങള്‍ കൊണ്ടുവന്നു. തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു രാജീവ് ഗാന്ധിയുടെ […]
ഓമശ്ശേരി (Velimanna) ഹാജിമാർക്ക് യാത്ര അയപ്പ് നൽകി

Velimanna: വെളിമണ്ണ പ്രദേശത്ത് നിന്നും ഹജ്ജിന് പുറപ്പെടുന്ന ഹാജിമാർക്ക് വെളിമണ്ണ മുസ്ലിം ലീഗ് കമ്മിറ്റി യാത്ര അയപ്പ് നൽകി. പ്രവാസി ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി യു കെ ഹുസൈൻ ഉദ്ഘാടനം നിർവ്വഹിച്ചു .ആസിഫ് വാഫി റിപ്പൺ ഉൽബോധന ക്ലാസ്സിന് നേതൃത്വം നൽകി കെ ഇബ്രാഹിം മാസ്റ്റർ അധ്യക്ഷനായി. മുനവ്വർ സാദത്ത് പുനത്തിൽ,ടി കെ ഹംസ മാസ്റ്റർ, സി ഇബ്രാഹിം മാസ്റ്റർ, കെ പി നാസർ,വി എം സലീം, മഠത്തിൽ റഷീദ്,ഹുസൈൻ കെ ടി,സാദത്ത് മാസ്റ്റർ […]
ഡൽഹി സർക്കാരിന്റെ (Delhi government) അധികാരങ്ങൾ വെട്ടികുറയ്ക്കാൻ ഓർഡിനൻസ് ഇറക്കി കേന്ദ്രം; പ്രതിഷേധവുമായി ആം ആദ്മി

Delhi: ഡൽഹി സർക്കാരിന്റെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കാൻ ഓർഡിനൻസ് ഇറക്കി കേന്ദ്രം. സുപ്രീം കോടതിയുടെ വിധിയിലൂടെ ഡൽഹി സർക്കാറിന് ലഭിച്ച അധികാരങ്ങൾ മറികടക്കാനാണ് ഓർഡിനൻസ് കൊണ്ടുവരുന്നത്. സ്ഥലം മാറ്റം, വിജിലൻസ്, മറ്റ് ആകസ്മികമായ കാര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഡൽഹി (Delhi) ലെഫ്റ്റനന്റ് ഗവർണർക്ക് ശുപാർശകൾ നൽകുന്നതിന് നാഷണൽ ക്യാപിറ്റൽ സർവീസ് അതോറിറ്റി രൂപീകരിക്കുന്നതിനാണ് ശ്രമം. ഈ സേവനങ്ങളുമായി ബന്ധപ്പെട്ട് ഡൽഹി ലെഫ്റ്റനന്റ് ഗവർണർക്ക് ശുപാർശകൾ നൽകുകയാണ് സമിതിയുടെ അധികാരം. Delhi ഗവർണർ ചെയർമാനായ ഈ അതോറിറ്റിയിൽ ചീഫ് […]
മലബാറില്‍ ആശങ്കയായി വീണ്ടും പ്ലസ് വണ്‍ സീറ്റ് ക്ഷാമം; കോഴിക്കോടും മലപ്പുറത്തും പ്രതിസന്ധി രൂക്ഷം

Kozhikode: എസ്എസ്എല്‍സി (SSLC) ഫലം പുറത്ത് വന്നതോടെ വിദ്യാര്‍ത്ഥികളെ വീണ്ടും ആശങ്കയിലാഴ്ത്തി മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം. ആറ് ജില്ലകളിലായി 30652 പ്ലസ് വണ്‍ സീറ്റുകളുടെ കുറവാണുള്ളത്. മലബാറില്‍ ഇക്കുറി 225702 കുട്ടികളാണ് പ്ലസ് വണ്‍ പ്രവേശനത്തിന് യോഗ്യത നേടിയത്. നിലവിലുള്ള സീറ്റുകള്‍ 195050 മാത്രമാണ്. യോഗ്യത നേടിയവര്‍ക്കെല്ലാം തുടര്‍ന്ന് പഠിക്കണമെങ്കില്‍ 30652 സീറ്റുകളുടെ കുറവാണ് ഉള്ളത്. സിബിഎസ്ഇ കുട്ടികളുടെ എണ്ണം കൂടി കൂട്ടിയാലത് പിന്നെയും കൂടും. വിജയശതമാനം കൂടിയത് കൊണ്ട് ഇഷ്ടവിഷയം പഠിക്കാനുള്ള അവസരത്തിനും […]
രണ്ടാമത്തെ കുട്ടി പെൺകുട്ടി ആണെങ്കിൽ മാതാവിന് 6,000/- രൂപ; ജൂൺ 30 വരെ അപേക്ഷിക്കാം (PMMVY)

PMMVY: 2022 ഏപ്രിൽ ഒന്നിന് ശേഷമുള്ള രണ്ടാമത്തെ പ്രസവത്തിൽ പെൺകുട്ടി ആണെങ്കിൽ മാതാവിന് 6,000 രൂപ ലഭിക്കുന്ന പ്രധാനമന്ത്രി മാതൃവന്ദന യോജനയിൽ (Pradhan Mantri Matru Vandana Yojana (PMMVY)) ജൂൺ 30 വരെ അപേക്ഷിക്കാം. നിലവിൽ ആദ്യ പ്രസവത്തിന് മാത്രമാണ് പദ്ധതിയിൽ മാതാവിന് ധനസഹായം ലഭിച്ചിരുന്നത് 2022 ഏപ്രിൽ ഒന്നിനുശേഷം ജനിച്ച പെൺകുട്ടികളുടെ മാതാവിന് മുൻകാല പ്രാബല്യത്തോടെയാണ് ധനസഹായം നൽകുന്നത്. ഇതിനായി എത്രഫണ്ട് മാറ്റിവെക്കണമെന്ന് നിശ്ചയിക്കാനായുള്ള കണക്കെടുപ്പ് കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ തുടങ്ങി. സ്ത്രീകൾക്ക് ഗർഭകാലത്തുള്ള വേതനനഷ്ടം […]