fbpx

താമരശ്ശേരി(Thamarassery) പി.ടി.എച്ച് ഉദ്ഘാടനവും ഹോം കെയർ വാഹന ഫ്ലാഗ് ഓഫും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു

thamarassery-pthpookoya-thangal-hospis-inaugurated-and-home-care-vehicle-flag-off-by-panakkad-syed-sadikhali-shihab-thangal image

താമരശ്ശേരി: പി.ടി.എച്ച് ഉദ്ഘാടനവും ഹോം കെയർ വാഹന ഫ്ലാഗ് ഓഫും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. താമരശ്ശേരി പി.ടി.എച്ച് ( Pookoya Thangal Hospis) ഉദ്ഘാടനവും ഹാജറ കൊല്ലരുകണ്ടി Memmorial Home Care വാഹന ഫ്ലാഗ് ഓഫും, ലേൺ വേ അക്കാദമി ഉദ്ഘാടനവും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. Thamarassery സി എച്ച് സെൻ്ററിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് പി.പി. ഹാഫിസ് റഹിമാൻ സ്വാഗതം പറഞ്ഞു. പി […]

താമരശ്ശേരി(Thamarassery) കാരാടിയിൽ ജോലിക്ക് വിളിച്ച് കൊണ്ടുപോയി ജാർഘണ്ട് സ്വദേശികളുടെ ഫോണും, പണവും കവർന്നു.

Robbed the phone and money of the natives of Jharkhand image_cleanup(1)

Thamarassery -താമരശ്ശേരി കാരാടി പുതിയ ബസ് സ്റ്റാൻ്റിനു സമീപം വാടകക്ക് താമസിക്കുന്ന ജാർഘണ്ട് സ്വദേശികളായ അബ്രീസ് ആലം, അബ്ദുൽ ഗഫഫാർ എന്നിവരുടെ ഫോണും പണവുമാണ് കവർന്നത്. ഇന്നു രാവിലെ 7.30 ഓടെ കാരാടിയിലെ ഇവരുടെ താമസസ്ഥലത്തിന് അടുത്ത് എത്തിയ മാന്യമായ വസ്ത്രം ധരിച്ച യുവാവ് തൻ്റെ വീട്ടിൽ പണിയുണ്ട് എന്ന് പറഞ്ഞാണ് രണ്ടു പേരെ കൊണ്ടുപോയത്. കാരാടി കുടുക്കിൽ ഉമ്മരം റോഡിലെ ആൾ താമസമില്ലാത്ത വീട്ടിൽ എത്തിയ ശേഷം മുറ്റം പുല്ലു പറിച്ച് വൃത്തിയാക്കാൻ ഏൽപ്പിച്ചു.ഈ സമയം […]

തിരുവമ്പാടി(Thiruvambady) മണ്ഡലത്തിലും കെ-ഫോൺ യാഥാർത്ഥ്യമായി.

k-phone-has-become-a-reality-in-thiruvambady image

Thiruvambady:  ഇന്റർനെറ്റ് സേവനം അവകാശമാക്കുന്നതിന്റെ ഭാഗമായി തിരുവമ്പാടി മണ്ഡലത്തിലും കെ-ഫോൺ യാഥാർത്ഥ്യമായി.സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിൽ നടത്തുന്ന സമയത്ത് തന്നെ തിരുവമ്പാടി മണ്ഡലത്തിലും തത്സമയം പരിപാടികൾ സംഘടിപ്പിച്ചു. കൊടിയത്തൂർ ജി.എം.യു.പി സ്‌കൂളിൽ വെച്ച് നടന്ന ചടങ്ങിൽ കൊടിയത്തൂർ വില്ലേജ് ഓഫീസർ ഷീജ കെ.വി, സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ടി.കെ അബൂബക്കർ അധ്യക്ഷനായി. ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുഖ്യാഥിതിയായി,

ഹജ്ജിന് പോയ കുന്ദമംഗലം(Kunnamangalam) സ്വദേശി മക്കയില്‍ അന്തരിച്ചു

a-native-of-kunnamangalam-who-went-for-hajj-passed-away-in-makkah image

Kunnamangalam: ഹജ്ജ് കര്‍മ്മത്തിനായി സൗദി അറേബ്യയിലേക്ക് പോയ കുന്ദമംഗലം സ്വദേശി മക്കയില്‍ അന്തരിച്ചു. കുന്ദമംഗലം ഉണ്ടോടിയില്‍ അന്ത്രുമാന്‍ കോയാമു ആണ് മരിച്ചത്. എഴുപത് വയസായിരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലാണ് അന്ത്രുമാന്‍ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാനായി പോയത്. ഞായറാഴ്ച രാവിലെ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ വിമാനത്തില്‍ ഭാര്യ സുബൈദയോടൊപ്പമാണ് അദ്ദേഹം സൗദിയിലേക്ക് പോയത്. ജിദ്ദയില്‍ വിമാനം ഇറങ്ങി ബസ്സില്‍ മക്കയിലെ താമസ സ്ഥലത്ത് എത്തിയ ഉടന്‍ അദ്ദേഹത്തിന് ശാരീരികമായ അസ്വസ്ഥതകള്‍ ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ […]

എംഡിഎംഎ തൂക്കി വില്‍പ്പന; Kalpetta യിൽ യുവാവ് ത്രാസ് സഹിതം അറസ്റ്റില്‍

MDMA sales; Young man arrested with weighing machine in kalpetta image

Kalpetta: മാരകമയക്കുമരുന്നായ എം.എഡി.എം.എയുമായി യുവാവിനെ പൊലീസ് പിടികൂടി. കമ്പളക്കാട് സ്വദേശിയായ മുണ്ടോളന്‍ വീട്ടില്‍ അര്‍ഷല്‍ അമീന്‍ (26) ആണ് പിടിയിലായത്. മയക്കുമരുന്ന് ആവശ്യക്കാര്‍ക്ക് തൂക്കി നല്‍കുന്നതിനുള്ള ത്രാസ് അടക്കമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ കൈവശത്തില്‍ നിന്നും 0.280 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മേപ്പാടിയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു

Woman dies by lightning in Meppadi image

Meppadi:ഇടിമിന്നലേറ്റ് യുവതി മരിച്ചു. കൊല്ലിവെയിൽ ആദിവാസി കോളനിയിലെ യുവതി സിമിയാണ് മരിച്ചത്. മേപ്പാടി ചെമ്പോത്തറ കല്ലുമലയിലാണ് സംഭവം Kalpatta സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അതിശക്തമായ മഴയോട് കൂടിയുണ്ടായ ഇടിമിന്നലിലാണ് അപകടം സംഭവിച്ചത്.

ഉന്നത വിജയിയെ ആദരിച്ച് Thiruvambady CITU കയറ്റിറക്ക് തൊഴിലാളികൾ.

CITU transport workers in thiruvambady honoring the top winner image

Thiruvambady:  SSLC  പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ യൂണിയൻ അംഗമായ മുസ്തഫയുടെ  മകളായ  ഫർസാന മുസ്തഫയെ CITU കയറ്റിറക്ക് തൊഴിലാളി യൂണിയൻ തിരുവമ്പാടി സെക്ഷൻ കമ്മിറ്റി ആദരിച്ചു. ചടങ്ങിൽ  സി എം ബഷീർ അധ്യക്ഷത വഹിച്ച യോഗത്തിൽ  ലോക്കൽ കമ്മിറ്റി സെക്രട്ടറി സി ഗണേഷ് ബാബു Momento നൽകി,  കൺവീനർ അഷ്റഫ് കമ്മിയിൽ സ്വാഗതം പറഞ്ഞു  

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് Thamarassery ചുരത്തിൽ ഉപേക്ഷിച്ച കേസ്; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

Thamarassery : കോളേജ്ഡ വിദ്യാർത്ഥിനിയെ  കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കൽപ്പറ്റ സ്വദേശിയായ പ്രതി ജിനാഫിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി.  കേസിൽ താമരശ്ശേരി പോലീസിൻ്റെ പിടിയിലായ പ്രതി ജിനാഫ് പെരുവണ്ണാമൂഴി പന്തിരിക്കര ഇർഷാദ് വധ ക്കേസിലെ പതിനൊന്നാം പ പ്രതിയാണെന്ന് Thamarassery DYSP അഷറഫ് തെങ്ങിലക്കണ്ടി പറഞ്ഞു.  

ഫോര്‍മുല വണ്‍ കാര്‍ റേസിങ്ങിൽ അന്താരാഷ്ട്ര താരമാകാനൊരുങ്ങി പേരാമ്പ്ര (Perambra) സ്വദേശിനി സൽവ

f1 car

Perambra: ഇന്ത്യയില്‍ നിന്നുള്ള പ്രഥമ വനിതാ ഇന്റര്‍നാഷണല്‍ ഫോര്‍മുല വണ്‍ റേസിംഗ് താരമാകാന്‍ ഒരുങ്ങി ചെമ്പ്ര സ്വദേശിനി. ചെമ്പ്ര പനിച്ചിങ്ങള്‍ കുഞ്ഞാമൂ- സുബൈദ ദമ്പതികളുടെ മകള്‍ സല്‍വ മര്‍ജാനാണ് റേസിംഗിനായുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്. ആത്മവിശ്വാസവും അര്‍പ്പണബോധവും കൈമുതലാക്കി എഫ് വണ്‍ റേസിംഗില്‍ സ്വന്തം ജീവിതചര്യ തന്നെ കെട്ടിപടുക്കുവാനുള്ള പ്രയാണത്തിലാണ് ഈ 23കാരി. വരാനിരിക്കുന്ന എഫ് ഫോര്‍ യു.എ.ഇ, എഫ് ഫോര്‍ ബ്രിട്ടന്‍ തുടങ്ങിയ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കുന്നതിനായുള്ള പരിശീലനത്തിലും അതിനായുള്ള തയ്യാറെടുപ്പിലുമാണ് സല്‍വ ഇപ്പോള്‍. കുട്ടിക്കാലം മുതല്‍ ഡ്രൈവിങ്ങിനോട് […]

ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കെ കടലില്‍ വീണ പന്ത് എടുക്കാന്‍ പോയി; Kozhikode ബീച്ചില്‍ രണ്ട് കുട്ടികളെ കാണാതായി

Two children in shadow

Kozhikode: കോഴിക്കോട് ബീച്ചില്‍ ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ട് കുട്ടികളെ കടലില്‍ കാണാതായി. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. തീരത്ത് ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കെ പന്ത് കടലില്‍ പോകുകയായിരുന്നു. ഇത് എടുക്കാനായി പോയ കുട്ടികളെയാണ് കാണാതായതെന്ന് ഒപ്പമുള്ളവര്‍ പറയുന്നത്. അഞ്ച് കുട്ടികളാണ് കളിച്ചുകൊണ്ടിരുന്നത്. മൂന്നുപേര്‍ കടലില്‍ പെട്ടിരുന്നു. ഇവരില്‍ ഒരാളെ മറ്റ് കുട്ടികള്‍ ചേര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. ഒളവണ്ണ സ്വദേശികളായ കുട്ടികളെയാണ് കാണാതായതെന്നാണ് വിവരം. മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഫയര്‍ഫോഴ്‌സും പൊലീസും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇവരാരും കടലില്‍ ഇറങ്ങിയിട്ടില്ലെന്നാണ് […]