മേപ്പാടിയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു

Meppadi:ഇടിമിന്നലേറ്റ് യുവതി മരിച്ചു. കൊല്ലിവെയിൽ ആദിവാസി കോളനിയിലെ യുവതി സിമിയാണ് മരിച്ചത്. മേപ്പാടി ചെമ്പോത്തറ കല്ലുമലയിലാണ് സംഭവം Kalpatta സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അതിശക്തമായ മഴയോട് കൂടിയുണ്ടായ ഇടിമിന്നലിലാണ് അപകടം സംഭവിച്ചത്.
അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു – Adivaram

Adivaram: നൂറാംതോട് കുന്നുമ്മൽ ഹുസൈൻ കുട്ടി (75) മരണപ്പെട്ടത്. കഴിഞ്ഞ പതിനാലാം തിയ്യതി ബൈക്കിന് പിന്നിൽ കാറിടിച്ചായിരുന്നു അപകടം. ഒടുങ്ങാക്കാട് വെച്ച് ആയിരുന്നു അപകടം. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ദീർഘകാലം ഈങ്ങാപ്പുഴ കോടഞ്ചേരി റൂട്ടിൽ സൽക്കാര ചിക്കൻ സ്റ്റാൾ നടത്തിയ വ്യക്തിയാണ്. ഭാര്യ : റംല, മക്കൾ:മുഹ്സിൻ, ഫാത്തിമ സുഹറ (ബീവി) ,ഉമൈമ , മരുമക്കൾ : ഗഫൂർ മണ്ണിൽ കടവ് ,മുജീബ് ഇരുമോത്ത് ഖബറടക്കം പിന്നീട്
എലത്തൂരിൽ (Elathur) പതിനേഴുകാരൻ കുളത്തിൽ മുങ്ങി മരിച്ചു

Elathur: പുതിയാപ്പയിൽ പതിനേഴുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. കാമ്പുറം ബീച്ചിലെ സച്ചിദാനന്ദന്റെ മകൻ ശ്രീരാഗാണ് മരിച്ചത്. പുതായാപ്പയിലെ ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെ 9.30 ഓടെ പുത്തൂരിലെ അമ്പലക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു ശ്രീരാഗ്. കുളിക്കുന്നതിനിടയിൽ മുങ്ങിത്താഴുകയായിരുന്നു. രണ്ട് കുട്ടികൾക്കൊപ്പമായിരുന്നു ശ്രീരാഗ് എത്തിയത്. കുടെവന്ന കുട്ടികളാണ് ശ്രീരാഗ് കുളത്തിൽ മുങ്ങിത്താഴുന്നത് കണ്ട വിവരം നാട്ടുകാരെ അറിയിച്ചത്. ഉടനെ രക്ഷാപ്രവർത്തനം നടത്തി കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്ക്ക് രണ്ടുമണിയോടെ മരണപ്പെട്ടു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് […]
Wayanad ചുരത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ സ്ത്രീ മരണപ്പെട്ടു

Wayanad: വയനാട് ചുരത്തിലെ ഒന്നാം വളവിന് സമീപം വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ സ്ത്രീ മരണപ്പെട്ടു. കൊടുവള്ളി പാലകുറ്റി സ്വദേശിയായ ഹനീഫയുടെ ഭാര്യ സക്കീന ബാനു ആണ് മരണപ്പെട്ടത്. കുട്ടിക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.ഇന്ന് നാലുമണിയോടെയാണ് അപകടം സംഭവിച്ചത് മരവും കയറ്റി ചുരം ഇറങ്ങി വന്ന ദോസ്ത് വാനും അടിവാരം ഭാഗത്തു നിന്നും വന്ന കൊടുവള്ളി സ്വദേശികളായ കുടുംബം സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം
Thamarassery ചുരത്തിൽ വാഹനാപകടം; ദോസ്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട്പേർക്ക് പരിക്ക്

അടിവാരം: താമരശ്ശേരി (Thamarassery) ചുരത്തിലെ ഒന്നാം വളവിന് സമീപം വാഹനാപകടം രണ്ട്പേർക്ക് പരിക്ക് ചുരം ഇറങ്ങിവരുന്നമരം കയറ്റി വരുന്ന ദോസ്ത് വാനും അടിവാരം ഭാഗത്തുനിന്നും പോകുന്ന ഭാര്യയും ഭർത്താവും രണ്ട് കുട്ടികളുമടങ്ങുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം, ഒരു കുട്ടിയുടെ നില ഗുരുതരമാണ്.ഇന്ന് നാലുമണിയോടെ അപകടം