എംഡിഎംഎ തൂക്കി വില്‍പ്പന; Kalpetta യിൽ യുവാവ് ത്രാസ് സഹിതം അറസ്റ്റില്‍

Kalpetta: മാരകമയക്കുമരുന്നായ എം.എഡി.എം.എയുമായി യുവാവിനെ പൊലീസ് പിടികൂടി. കമ്പളക്കാട് സ്വദേശിയായ മുണ്ടോളന്‍ വീട്ടില്‍ അര്‍ഷല്‍ അമീന്‍ (26) ആണ് പിടിയിലായത്. മയക്കുമരുന്ന് ആവശ്യക്കാര്‍ക്ക് തൂക്കി നല്‍കുന്നതിനുള്ള ത്രാസ് അടക്കമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ കൈവശത്തില്‍ നിന്നും 0.280 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് Thamarassery ചുരത്തിൽ ഉപേക്ഷിച്ച കേസ്; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

Thamarassery : കോളേജ്ഡ വിദ്യാർത്ഥിനിയെ കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കൽപ്പറ്റ സ്വദേശിയായ പ്രതി ജിനാഫിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. കേസിൽ താമരശ്ശേരി പോലീസിൻ്റെ പിടിയിലായ പ്രതി ജിനാഫ് പെരുവണ്ണാമൂഴി പന്തിരിക്കര ഇർഷാദ് വധ ക്കേസിലെ പതിനൊന്നാം പ പ്രതിയാണെന്ന് Thamarassery DYSP അഷറഫ് തെങ്ങിലക്കണ്ടി പറഞ്ഞു.
Kozhikode ഹോട്ടലുടമയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി ട്രോളിബാഗിലാക്കി ഉപേക്ഷിച്ചു; ഹോട്ടൽ ജീവനക്കാരനും പെൺസുഹൃത്തും പിടിയിൽ

Kozhikode: തിരൂർ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം ട്രോളിബാഗിലാക്കി അട്ടപ്പാടി ചുരത്തിൽ തള്ളി. ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന തിരൂർ എഴൂർ മേച്ചേരി വീട്ടിൽ ബീരാന്റെ മകൻ സിദ്ദിഖ് (58) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഹോട്ടലിലെ ജീവനക്കാരായ യുവാവും ഇയാളുടെ സുഹൃത്തായ യുവതിയും കസ്റ്റഡിയിൽ. ഇയാളുടെ ഹോട്ടലിൽ ജോലിചെയ്തിരുന്ന ചെർപ്പുളശ്ശേരി സ്വദേശി ഷിബിലി (22), ഫർഹാന (18) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഹോട്ടലുടമയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി ട്രോളിബാഗിലാക്കി ഉപേക്ഷിക്കുകയായിരുന്നു. ട്രോളി ബാഗിലാക്കി അട്ടപ്പാടിയിലെ അഗളിയിൽ ഉപേക്ഷിച്ച […]
Thamarassery വാഷ് ശേഖരം നശിപ്പിച്ചു

Thamarassery: ചമൽ പൂവൻ മലയിലെ റബർ തോട്ടത്തിൽ ഉടമസ്ഥനില്ലാത്ത നിലയിൽ നിലത്ത് കുഴികുത്തി പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച 500 ലിറ്റർ വാഷ് നശിപ്പിച്ചു. Thamarassery എക്സൈസ് സർക്കിൾ ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ സി.സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിലാണ് വാഷ് കണ്ടെത്തി നശിപ്പിച്ച് കേസ്സെടുത്തത്. സ്ഥിരമായി ചമൽ മലനിരകളിൽ താമരശ്ശേരി സർക്കിൾ എക്സൈസ് സംഘം റെയ്ഡ് നടത്തുന്നത് കാരണം വലിയ ബാരലുകളും, അലൂമിനിയ പാത്രങ്ങളും, സ്റ്റൗവ്, ഗ്യാസ് സിലിണ്ടർ, എന്നിവയും ആയിരക്കണക്കിന് ലിറ്റർ വാഷും പിടിച്ചെടുക്കുന്നത് […]
കോഴിക്കോട് (Kozhikode) “ബാപ്പയും മക്കളും” എന്നറിയപ്പെടുന്ന മോഷണസംഘം വീണ്ടും അറസ്റ്റില്‍

Kozhikode City: ബാപ്പയും മക്കളും എന്നറിയപ്പെടുന്ന മോഷണസംഘം വീണ്ടും അറസ്റ്റില്‍. മലാപ്പറമ്പിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തുനിന്നു കാണാതായ മൊബൈല്‍ ഫോണുകളടക്കം 20 ഫോണുകളും കത്തിയും മോഷ്ടിച്ച ബൈക്കും ഇവരില്‍നിന്ന് കണ്ടെടുത്തു. ചക്കുംകടവ് സ്വദേശി ഫസലുദ്ദീന്‍ (43) മക്കളായ മുഹമ്മദ് ഷിഹാല്‍ (19), ഫാസില്‍ (21) എന്നിവരും കുറ്റിക്കാട്ടൂര്‍ സ്വദേശി മുഹമ്മദ് തായിഫ് (19), മാത്തോട്ടം സ്വദേശി അന്‍ഷിദ് (26) എന്നിവരാണ് അറസ്റ്റിലായത്. നല്ലളം സ്‌റ്റേഷനിലെ ബൈക്ക് മോഷണ കേസില്‍ ഇവര്‍ അറസ്റ്റിലായിരുന്നു. ഇതില്‍ മേയ് ആറിനാണ് തായിഫും […]
കാപ്‌സ്യുളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു, 1.35 കോടിയുടെ സ്വർണ്ണവുമായി Thamarassery സ്വദേശി പിടിയിൽ

Thamarassery: ദോഹയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കോടി മുപ്പത്തിഅഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണവുമായി താമരശ്ശേരി സ്വദേശി പിടിയിൽ.കസ്റ്റംസിനെ വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 570 ഗ്രാം സ്വര്‍ണ്ണമാണ് പോലീസ് പിടിച്ചെടുത്തത്. ദോഹയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ താമരശ്ശേരി സ്വദേശി നിഷാദ് (30) ആണ് 570 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണം സഹിതം വിമാനത്താവളത്തിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്. സ്വര്‍ണ്ണം മിശ്രിത രൂപത്തില്‍ പാക് ചെയ്ത് രണ്ട് കാപ്‌സ്യുളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് […]
Thamarassery പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം; ക്വട്ടേഷൻ സംഘത്തിന് വിവരം നൽകിയസംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ

Thamarassery :പ്രവാസി പരപ്പൻ പൊയിൽ ഷാഫിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽക്വട്ടേഷൻ സംഘത്തിന് വിവരം നൽകിയസംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ . കൊടുവള്ളി വാവാട് എട്ടാം കണ്ടത്തിൽ നിസാബ്(25)നെയാണ് വീട്ടിൽ നിന്നും Thamarassery പൊലിസ് അറസ്റ്റ് ചെയ്തത്.ഷാഫിയെ തട്ടിക്കൊണ്ടു പോവുന്ന തിനു അഞ്ച് ദിവസം മുമ്പ് പരപ്പൻ പൊയിൽ എത്തിയ സംഘത്തിന് ഷാഫി യുടെ വീടും,റോഡും കാണിച്ചു കൊടുക്കാൻ നിസാബും ഉണ്ടായിരുന്നു.കഴിഞ്ഞ ദിവസം അറസ്റ്റിലായ മുഹമ്മദ് ഷിബിലിന്റെ കൂടെ ഗൂഡാലോചന യിൽ ഇയാൾക്ക് പങ്കുണ്ടെന്ന് പൊലിസ് പറഞ്ഞു.കൊടുവളളിയിലെ കുഴൽപ്പണ സംഘത്തിൽ […]