fbpx

തിരുവമ്പാടി(Thiruvambady) മണ്ഡലത്തിലും കെ-ഫോൺ യാഥാർത്ഥ്യമായി.

k-phone-has-become-a-reality-in-thiruvambady image

Thiruvambady:  ഇന്റർനെറ്റ് സേവനം അവകാശമാക്കുന്നതിന്റെ ഭാഗമായി തിരുവമ്പാടി മണ്ഡലത്തിലും കെ-ഫോൺ യാഥാർത്ഥ്യമായി.സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിൽ നടത്തുന്ന സമയത്ത് തന്നെ തിരുവമ്പാടി മണ്ഡലത്തിലും തത്സമയം പരിപാടികൾ സംഘടിപ്പിച്ചു. കൊടിയത്തൂർ ജി.എം.യു.പി സ്‌കൂളിൽ വെച്ച് നടന്ന ചടങ്ങിൽ കൊടിയത്തൂർ വില്ലേജ് ഓഫീസർ ഷീജ കെ.വി, സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ടി.കെ അബൂബക്കർ അധ്യക്ഷനായി. ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുഖ്യാഥിതിയായി,

ഈങ്ങാപ്പുഴ സ്ത്രീ പക്ഷ കേരളം സെമിനാർ നടത്തി (Engapuzha)

cpim-engapuzha-local-seminar-1

Engapuzha: സി.പി.ഐ.എം. ഈങ്ങാപ്പുഴ ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സ്ത്രീ പക്ഷ കേരളം സെമിനാർ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം സ: കെ.ജമീല ഉദ്: ചെയ്തു. വിഷയമവതരിപ്പിച്ച് കൊണ്ട് പ്രശസ്ത എഴുത്തുകാരിയും മാതൃഭൂമി ഡിജിറ്റൽ വിഭാഗം സബ് എഡിറ്ററുമായ ഷബിത എം.കെ. സംസാരിച്ചു സഖാവ് ശ്രീജ ബിജു സ്വാഗതം പറഞ്ഞു അന്നക്കുട്ടി മാത്യു അദ്ധ്യയായി പുഷ്പവല്ലി വേലായുധൻ, രമദാസ്.ഷൈനി രാഘവൻ, വിജയ ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു  

ക്ഷണിക്കുന്നത് മര്യാദ, ബാക്കിയൊക്കെ ഓരോരുത്തരുടെ തൊലിക്കട്ടി; യെച്ചൂരിയെ പരിഹസിച്ച് വി.ടി ബൽറാം (V. T. Balram

V. T. Balram

Bangalore: കർണാടകയിൽ കോൺഗ്രസ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ പരിഹസിച്ച് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബൽറാം (V. T. Balram). സത്യപ്രതിജ്ഞാ ചടങ്ങിൽ സിദ്ധരാമയ്യക്കും ഡി.കെ ശിവകുമാറിനും ഒപ്പം യെച്ചൂരി നിൽക്കുന്ന ഫോട്ടോ പങ്കുവെച്ചാണ് പരിഹാസം.ക്ഷണിക്കുക എന്നത് കോൺഗ്രസിന്റെ മര്യാദ, ബാക്കിയൊക്കെ ഓരോരുത്തരുടെ തൊലിക്കട്ടി എന്നാണ് ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്. ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യം അനിവാര്യമായ ഘട്ടത്തിൽ വി.ടി ബൽറാമിന്റെ പോസ്റ്റിനെതിരെ വിമർശനം ഉയരുന്നുണ്ട്. Bangalore ലെ സത്യപ്രതിജ്ഞാ […]

മഅ്ദനിക്ക് കേരളത്തിലെത്തി ബന്ധുക്കളെ കാണാനുള്ള സൗകര്യമൊരുക്കണം’; കെ.സി വേണുഗോപാലിന് കെ.ബി ഗണേഷ് കുമാറിന്റെ കത്ത്

Abdul Nazer Mahdani

Kollam: ബി.ജെ.പി സർക്കാരിന്റെ കർശന നിബന്ധനകൾ മൂലം കേരളത്തിലെത്തി രോഗിയായ പിതാവിനെ അടക്കം സന്ദർശിക്കാനുള്ള അവസരം നഷ്ടപ്പെട്ട മഅ്ദനിക്ക് (Abdul Nazer Mahdani) നാട്ടിലെത്തി ബന്ധുക്കളെ കാണാൻ അവസരമൊരുക്കണമെന്ന് അഭ്യർഥിച്ച് കെ.ബി ഗണേഷ് കുമാർ എ.ഐ.സി.സി ജനറൽ സെക്രട്ടി കെ.സി വേണുഗോപാലിന് കത്തയച്ചു. കർണാടകയിലെ പുതിയ കോൺഗ്രസ് സർക്കാരിൽനിന്ന് മഅ്ദനിയുടെ കാര്യത്തിൽ മാനുഷിക പരിഗണനയോടെയുള്ള അനുകൂല നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗണേഷ് കുമാർ പറഞ്ഞു.കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ വർഗീയതക്കും ഫാസിസത്തിനും എതിരെ മതേതര-ജനാധിപത്യ ശക്തി നേടിയ കരുത്തുറ്റ […]

Thiruvambady യിൽ രാജീവ് ഗാന്ധി അനുസ്മരണം നടത്തി

rajiv-gandhi-remembrance-in-Thiruvambady

Thiruvambady: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ (Rajiv Gandhi)  ഓര്‍മകള്‍ക്ക് ഇന്ന് 32 വയസ്. ആധുനിക ഇന്ത്യയുടെ പ്രധാന കാല്‍വെയ്പുകള്‍ക്ക് നേതൃത്വം നല്‍കിയ ഭരണാധികാരിയായിരുന്നു രാജീവ് ഗാന്ധി. അദ്ദേഹം പുരോഗനാത്മകമായ നയങ്ങളിലൂടെ രാജ്യത്തിന് ആത്മവിശ്വാസം പകർന്നു .എണ്‍പതുകളില്‍ ഇന്ത്യന്‍ യുവത്വം ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ട ഭരണാധികാരി. നവ ഇന്ത്യയ്ക്ക് തുടക്കം കുറിച്ചത് രാജീവ് ഗാന്ധിയായിരുന്നു. ഇന്ത്യയെ ഇരുപത്തൊന്നാം നൂറ്റാണ്ടിലേയ്ക്ക് നയിച്ച രാജീവ് ഗാന്ധി സാങ്കേതിക, സാമ്പത്തിക രംഗങ്ങളില്‍ അടിമുടി മാറ്റങ്ങള്‍ കൊണ്ടുവന്നു. തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു രാജീവ് ഗാന്ധിയുടെ […]

പുതുപ്പാടിയില്‍ (Puduppadi) ഉപതിരഞ്ഞെടുപ്പ്, പ്രചരണം ശക്തമാക്കി മുന്നണികള്‍

vote-election

Puduppadi: പുതുപ്പാടി കണലാട് വാര്‍ഡില്‍ ഈ മാസം 30ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഇരു മുന്നണികളും പ്രചരണം ശക്തമാക്കി. ഭൂമിശാസ്ത്രപരമായി വലിയ ഏരിയയുള്ള, മലമ്പദേശത്ത് സ്ക്വാഡുകളായി തിരിഞ്ഞാണ് പ്രചരണം. പതിവില്ലാതെ യാതൊരു അസ്വാരസ്യങ്ങളും ഇല്ലാതെ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചതും സിറ്റിങ് സീറ്റ് ആണെന്നതും യുഡിഎഫ് ന് രാഷ്ട്രീയപരമായി മുന്‍തൂക്കം ഉള്ള അടിവാരം ഏരിയയാണെന്നതും പ്രചരണ ഏകോപനത്തിന് യുഡിഎഫിന് കരുത്താകുന്നുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷം ചെയ്തതും ഈ വര്‍ഷം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പദ്ധതികളും കാണിച്ചാണ് യുഡിഎഫ് ന്‍റെ പ്രചരണം. യുഡിഎഫ് Puduppadi […]

യുഡിഎഫ് പ്രതിഷേധ വേദിയില്‍ M K Muneer കുഴഞ്ഞുവീണു

MK Munir collapsed at the UDF protest venue

Thiruvananthapuram: യുഡിഎഫ് പ്രതിഷേധ വേദിയില്‍ M K Muneer എംഎല്‍എ കുഴഞ്ഞുവീണു. സെക്രട്ടേറിയറ്റ് വളഞ്ഞുള്ള പ്രതിഷേധ പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടയിലാണ് മുനീര്‍ കുഴഞ്ഞുവീണത്. സി.പി. ജോണ്‍ പ്രസംഗിച്ചതിന് പിന്നാലെയാണ് മുനീര്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റത് പ്രസംഗം തുടങ്ങി അല്‍പസമയത്തിനുള്ളില്‍ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് നേതാക്കള്‍ ചേര്‍ന്ന് അദ്ദേഹത്തെ കസേരയില്‍ ഇരുത്തി. നിലവില്‍ അദ്ദേഹത്തിന് കുഴപ്പങ്ങളില്ല. അല്‍പസമയം വിശ്രമിച്ചതിന് ശേഷം M K Muneer പ്രസംഗം തുടര്‍ന്നു.

കുടുംബനാഥയ്ക്ക് പ്രതിമാസം 2000 രൂപ വേതനം, സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര; 5 വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ കർണാടക (Karnataka) സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗ തീരുമാനം.

Rs 2,000 per month for the head of the family, free bus travel for women; First cabinet meeting of Karnataka government decided to implement 5 promises

Karnataka: കര്‍ണ്ണാടകയിൽ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാൻ തീരുമാനിച്ച് സി​ദ്ധരാമയ്യ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോ​ഗം. അഞ്ച് വാ​ഗ്ദാനങ്ങളാണ് ആദ്യ ഘട്ടത്തിൽ നടപ്പാക്കുക. മാസം 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന ഗൃഹജ്യോതി പദ്ധതി, കുടുംബനാഥയ്ക്ക് മാസം 2000 രൂപ വീതം നൽകുന്ന ഗൃഹലക്ഷ്മി, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, തൊഴിൽരഹിതരായ ബിരുദദാരികൾക്ക് 3000 രൂപയും, ഡിപ്ലോമക്കാർക്ക് 1500 രൂപയും നൽകുന്ന യുവനിധി പദ്ധതി, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ ഓരോ വ്യക്തിക്കും മാസം തോറും പത്ത് കിലോ […]

കെഎസ്‌യു സംസ്ഥാന നേതൃത്വം പുനസംഘടിപ്പിച്ചതിനു പിറകേ, പ്രതിഷേധവുമായി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം.

Kerala-students-union-flag

ധാരണയ്ക്കു വിരുദ്ധമായാണ് പുനഃസംഘടനയെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ഡല്‍ഹിയില്‍നിന്നാണ് പുനഃസംഘടന പ്രഖ്യാപനമുണ്ടായത്. 14 ജില്ലകളിലും പുതിയ പ്രസിഡന്റുമാരെ നിയമിച്ചു. സംസ്ഥാന പ്രസിഡന്റായി അലോഷ്യസ് സേവ്യര്‍ ചുമതലയേറ്റതിനു പിറകേ രണ്ടു വൈസ് പ്രസിഡന്റുമാരെ സീനിയര്‍ വൈസ് പ്രസിഡന്റുമാരാക്കി. നാലു പുതിയ വൈസ് പ്രസിഡന്റുമാരേയും നിയമിച്ചു. 30 ജനറല്‍ സെക്രട്ടറിമാരടക്കം നിര്‍വാഹക സമിതിയില്‍ 43 പേരുണ്ട്. അനര്‍ഹര്‍ അടങ്ങുന്ന ജംബോ കമ്മിറ്റിയാണെന്ന് ആരോപിച്ച് വിടി ബല്‍റാമും കെ ജയന്തും കെഎസ്‌യുവിന്റെ സംസ്ഥാന ചുമതല ഒഴിഞ്ഞു.