താമരശ്ശേരി(Thamarassery) കാരാടിയിൽ ജോലിക്ക് വിളിച്ച് കൊണ്ടുപോയി ജാർഘണ്ട് സ്വദേശികളുടെ ഫോണും, പണവും കവർന്നു.

Thamarassery -താമരശ്ശേരി കാരാടി പുതിയ ബസ് സ്റ്റാൻ്റിനു സമീപം വാടകക്ക് താമസിക്കുന്ന ജാർഘണ്ട് സ്വദേശികളായ അബ്രീസ് ആലം, അബ്ദുൽ ഗഫഫാർ എന്നിവരുടെ ഫോണും പണവുമാണ് കവർന്നത്. ഇന്നു രാവിലെ 7.30 ഓടെ കാരാടിയിലെ ഇവരുടെ താമസസ്ഥലത്തിന് അടുത്ത് എത്തിയ മാന്യമായ വസ്ത്രം ധരിച്ച യുവാവ് തൻ്റെ വീട്ടിൽ പണിയുണ്ട് എന്ന് പറഞ്ഞാണ് രണ്ടു പേരെ കൊണ്ടുപോയത്. കാരാടി കുടുക്കിൽ ഉമ്മരം റോഡിലെ ആൾ താമസമില്ലാത്ത വീട്ടിൽ എത്തിയ ശേഷം മുറ്റം പുല്ലു പറിച്ച് വൃത്തിയാക്കാൻ ഏൽപ്പിച്ചു.ഈ സമയം […]