ഫോര്‍മുല വണ്‍ കാര്‍ റേസിങ്ങിൽ അന്താരാഷ്ട്ര താരമാകാനൊരുങ്ങി പേരാമ്പ്ര (Perambra) സ്വദേശിനി സൽവ
Perambra: ഇന്ത്യയില്‍ നിന്നുള്ള പ്രഥമ വനിതാ ഇന്റര്‍നാഷണല്‍ ഫോര്‍മുല വണ്‍ റേസിംഗ് താരമാകാന്‍ ഒരുങ്ങി ചെമ്പ്ര സ്വദേശിനി. ചെമ്പ്ര പനിച്ചിങ്ങള്‍ കുഞ്ഞാമൂ- സുബൈദ ദമ്പതികളുടെ മകള്‍ സല്‍വ മര്‍ജാനാണ് റേസിംഗിനായുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്. ആത്മവിശ്വാസവും അര്‍പ്പണബോധവും കൈമുതലാക്കി എഫ് വണ്‍ റേസിംഗില്‍ സ്വന്തം ജീവിതചര്യ തന്നെ കെട്ടിപടുക്കുവാനുള്ള പ്രയാണത്തിലാണ് ഈ 23കാരി. വരാനിരിക്കുന്ന എഫ് ഫോര്‍ യു.എ.ഇ, എഫ് ഫോര്‍ ബ്രിട്ടന്‍ തുടങ്ങിയ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കുന്നതിനായുള്ള പരിശീലനത്തിലും അതിനായുള്ള തയ്യാറെടുപ്പിലുമാണ് സല്‍വ ഇപ്പോള്‍. കുട്ടിക്കാലം മുതല്‍ ഡ്രൈവിങ്ങിനോട് […]