fbpx

ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കെ കടലില്‍ വീണ പന്ത് എടുക്കാന്‍ പോയി; Kozhikode ബീച്ചില്‍ രണ്ട് കുട്ടികളെ കാണാതായി

Two children in shadow

Kozhikode: കോഴിക്കോട് ബീച്ചില്‍ ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ട് കുട്ടികളെ കടലില്‍ കാണാതായി. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. തീരത്ത് ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കെ പന്ത് കടലില്‍ പോകുകയായിരുന്നു. ഇത് എടുക്കാനായി പോയ കുട്ടികളെയാണ് കാണാതായതെന്ന് ഒപ്പമുള്ളവര്‍ പറയുന്നത്. അഞ്ച് കുട്ടികളാണ് കളിച്ചുകൊണ്ടിരുന്നത്. മൂന്നുപേര്‍ കടലില്‍ പെട്ടിരുന്നു. ഇവരില്‍ ഒരാളെ മറ്റ് കുട്ടികള്‍ ചേര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. ഒളവണ്ണ സ്വദേശികളായ കുട്ടികളെയാണ് കാണാതായതെന്നാണ് വിവരം. മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഫയര്‍ഫോഴ്‌സും പൊലീസും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇവരാരും കടലില്‍ ഇറങ്ങിയിട്ടില്ലെന്നാണ് […]

പൊന്നാങ്കയം (Ponnakkayam) പേണ്ടാനത്ത് പി ആർ തങ്കപ്പൻ നിര്യാതനായി

onnakkayam PR Thangappan passed away

Ponnakkayam: തിരുവമ്പാടി പൊന്നാങ്കയം പേണ്ടാനത്ത് പി ആർ തങ്കപ്പൻ (82) നിര്യാതനായി. സംസ്കാരം നാളെ (21-05-2023- ഞായർ) രാവിലെ 10:00-ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മിണി പുന്നക്കൽ കണിയാർകുടി കുടുംബാംഗം. മക്കൾ: പരേതയായ സുലു, വനജ, രമ, ശിവദാസൻ. മരുമക്കൾ: ബാബു (മാവൂർ), സദാനന്ദൻ (തമ്പലമണ്ണ), ബിജിത ഒറ്റിലമാക്കൽ (കോടഞ്ചേരി). സഹോദരങ്ങൾ: പരേതയായ ശാന്തമ്മ ഐക്യനാമഠത്തിൽ (തിരുവമ്പാടി), തങ്കമ്മ (മംഗലാപുരം), പരേതനായ ഗോപി (പൊന്നാങ്കയം).  

താമരശ്ശേരിയിൽ ഹജ്ജ് വാക്സിനേഷൻ ക്യാമ്പ് നടത്തി (Thamarassery)

Hajj Vaccination Camp conducted at Thamarassery

Thamarassery : ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജിനു പോകുന്ന ഹാജിമാർക്കുള്ള പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ്  Thmarassery ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ നടത്തി. താമരശ്ശേരി താലൂക്കിലെയും കോഴിക്കോട് താലൂക്കിലെ ഏതാനും പ്രദേശങ്ങളിലെയും ഹാജിമാർക്കുള്ള വാക്സിനേഷൻ   ക്യാമ്പാണ് താമരശ്ശേരിയിൽ നടന്നത്. 850 ഓളം പേർക്ക് കുത്തിവെപ്പ് നടത്തി. ചടങ്ങ് കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം അഷ്റഫ് മാസ്റ്റർ അധ്യക്ഷനായി. കെ.പി സുനീർ സ്വാഗതവും മെഡിക്കൽ […]

വയനാട്ടിൽ Kalpatta യിൽ കനത്തമഴയില്‍ ബസ് സ്റ്റോപ്പിന് മുകളില്‍ മരം വീണ് വിദ്യാര്‍ത്ഥിക്ക് പരുക്ക്

tree falls on bus stop in Wayanad

Kalpatta: കല്‍പറ്റയില്‍ Bus സ്റ്റോപ്പിന് മുകളില്‍ മരം വീണ് വിദ്യാര്‍ത്ഥിക്ക് പരുക്ക്. കനത്ത മഴയിലും കാറ്റിലും ബസ് സ്റ്റോപ്പിന് മുകളില്‍ തെങ്ങ് വീണാണ് വിദ്യാര്‍ത്ഥിക്ക് പരുക്കേറ്റത്. പുളിയാര്‍മല ഐടിഐ വിദ്യാര്‍ത്ഥിയായ നന്ദുവിനാണ് (19) ഗുരുതരമായി പരുക്കേറ്റത്. ഐടിഐക്ക് സമീപമുള്ള തെങ്ങ് മഴയത്ത് ബസ് സ്‌റ്റോപ്പിലേക്ക് കടപുഴകി വീഴുകയായിരുന്നു. പരുക്ക് ഗുരുതരമായതിനാല്‍ വിദ്യാര്‍ത്ഥിയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് ഉച്ചയ്ക്ക് വയനാട്ടില്‍ പലയിടങ്ങളിലും വ്യാപകമായി മഴയും കാറ്റുമുണ്ടായിരുന്നു.  

താമരശ്ശേരി ചുരത്തിൽ ലൈൻ ട്രാഫിക് തെറ്റിക്കുന്ന വാഹനങ്ങളുടെ ഫോട്ടോ ഈ നമ്പറിൽ അയക്കുക (Kozhikode RTO Whatsapp : +917012602340)

thamarassery-churam-traffic-block

ലക്കിടി : വയനാട് താമരശ്ശേരി ചുരത്തിൽ ബ്ലോക്കിൽ പെട്ട് കഴിയുന്ന സമയത്ത് എതിർ ദിശയിൽ മറികടന്ന് വന്ന കാറുകാരനാണ് ഇന്നു നടന്ന അപകടത്തിന് കാരണമായത്. ഇങ്ങനെ ലൈൻ തെറ്റിച്ചു വരുന്ന വാഹങ്ങളുടെ ഫോട്ടോ എടുത്തു കോഴിക്കോട് RTO യുടെ വാട്സ്ആപ്പ് നമ്പറിൽ അയച്ചുകൊടുത്താൽ RTO വേണ്ട നടപടി എടുക്കും. Kozhikode RTO Whatsapp : +917012602340 Website: https://mvd.kerala.gov.in/

റോഡ് ക്യാമറയിൽ നിന്ന് ഉന്നതരെ ഒഴിവാക്കുന്നത് വിവേചനം: കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

മലപ്പുറം :റോഡ് ക്യാമറ പദ്ധതിയിൽ നിന്ന് മന്ത്രിമാർ ഉൾപ്പെടെയുള്ള ഉന്നതരെ ഒഴിവാക്കുന്ന മോട്ടർ വാഹന വകുപ്പിന്റെ തീരുമാനം വിവേചനപരമെന്നു ചൂണ്ടിക്കാട്ടിയ പരാതിയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ. മലപ്പുറം കോഡൂർ സ്വദേശി എം.ടി.മുർഷിദാണ് പരാതി നൽകിയത്. നിയമത്തിനു മുന്നിൽ പൗരന്മാർ തുല്യരാണെന്ന സന്ദേശം പല രാഷ്ട്രങ്ങളും നൽകുമ്പോൾ കേരളം നിയമം കൊണ്ട് പൗരന്മാരെ രണ്ടു തട്ടിലാക്കുകയാണെന്നു മുർഷിദ് ചൂണ്ടിക്കാട്ടി.