fbpx

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറസ്റ്റില്‍

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറസ്റ്റില്‍. ഇസ്ലാമാബാദ് ഹൈക്കോടതിക്ക് പുറത്ത് വച്ചാണ് അറസ്റ്റ്. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ന്യൂസ് ഏജന്‍സികളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അര്‍ധസൈനിക വിഭാഗമായ പാകിസ്താന്‍ റേഞ്ചേഴ്‌സ് ആണ് ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തത്. അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് നടപടി എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായിരുന്നു. ഇതില്‍ ഇമ്രാനെയും പ്രതി ചേര്‍ത്താണ് കേസെടുത്തത്. കൂടാതെ നിരവധി അഴിമതി കേസുകളും അദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിനിടെയാണ് ലാഹോറിലെ വസതിയിലെത്തി ഇസ്ലാമാബാദ് പോലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതും തിരിച്ചുപോന്നതും.