താമരശ്ശേരി: പി.ടി.എച്ച് ഉദ്ഘാടനവും ഹോം കെയർ വാഹന ഫ്ലാഗ് ഓഫും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. താമരശ്ശേരി പി.ടി.എച്ച് ( Pookoya Thangal Hospis) ഉദ്ഘാടനവും ഹാജറ കൊല്ലരുകണ്ടി Memmorial Home Care വാഹന ഫ്ലാഗ് ഓഫും, ലേൺ വേ അക്കാദമി ഉദ്ഘാടനവും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.
Thamarassery സി എച്ച് സെൻ്ററിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് പി.പി. ഹാഫിസ് റഹിമാൻ സ്വാഗതം പറഞ്ഞു. പി ടി എച്ച് ചെയർമാൻ പി.എസ് മുഹമ്മദലി അധ്യക്ഷതവഹിച്ചു.
ചടങ്ങിൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് എം.എ. റസ്സാഖ് മാസ്റ്റർ, വി.എം. ഉമ്മർ ,കോഴിക്കോട് ഭദ്രാസനം ഇടവക മെത്രാപ്പൊലീത്ത പൗലോസ് മോർ ഐറേനിയോസ് ,റഫീഖ് സഖരിയ ഫൈസി,വി.കെ. ഹുസ്സയിൻ കുട്ടി,എ.പി. മജീദ് മാസ്റ്റർ, അഡ്വ.ജോസഫ് മാത്യു,പി. ഗിരീഷ് കുമാർ ഡോ. എം.എ അമീറലി(CFO, PTH), കെ. പ്രഭാകരൻ നമ്പ്യാർ, കെ.കെ.എ ഖാദർ, പി.ടി.എം. ഷറഫുന്നിസ ടീച്ചർ (

വനിതാ ലീഗ് ജില്ലാ സെക്രട്ടറി), കെ.എം. അഷ്റഫ് മാസ്റ്റർ (Block President) തുടങ്ങിയവർ ആശംസയർപ്പിച്ചു.എം സുൽഫിക്കർ നന്ദി രേഖപ്പെടുത്തി