fbpx
the-student-who-was-undergoing-treatment-in-kalpatta-died-after-being-injured-by-a-falling-coconut-tree

വയനാട് കൽപ്പറ്റ (Kalpatta) പുള്ളിയാർമലയിൽ തെങ്ങ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

Kalpatta: ഇന്നലെ വൈകുന്നേരം കല്‍പ്പറ്റ പുളിയാര്‍ മലയില്‍ വെച്ച് ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുകളിലേക്ക് മറിഞ്ഞുവീണതിനെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു.

Kalpatta ഗവണ്‍മെന്റ് ഐടിഐ വിദ്യാര്‍ത്ഥിയും കാട്ടിക്കുളം പനവല്ലി സ്വദേശിയുമായ സി.എന്‍ നന്ദു (19) ആണ് മരിച്ചത്. സാരമായ പരിക്ക് പറ്റിയതിനെ തുടര്‍ന്ന് മേപ്പാടി വിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നന്ദു ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മരിച്ചത്. പനവല്ലി ചൂരന്‍ പ്ലാക്കല്‍ ഉണ്ണിയുടേയും ശ്രീജയുടേയും മകനാണ്. ദേവപ്രിയ, ഋതുദേവ് എന്നിവര്‍ സഹോദരങ്ങളാണ്.