നമ്മൾ വൈറ്റ് ഷുഗറിന്റെ (White Sugar) അപകടവശങ്ങളെക്കുറിച്ചു ഒരുപാട് കെട്ടിട്ടുണ്ടാവും.ഇത് ബ്രൗൺ ഷുഗറിനെ (Brown Sugar) ആളുകൾക്കിടയിൽ ദോഷകരമല്ലാത്ത ഒന്നായി ചിത്രീകരിക്കപ്പെടാൻ ഇടയാക്കിയിട്ടുണ്ട്.
പോഷകമൂല്യത്തിന്റെ കാര്യത്തിൽ ബ്രൗൺ ഷുഗറും വൈറ്റ് ഷുഗറും സമാനമാണ്. ബ്രൗൺ ഷുഗർ എന്ന് പറയുന്നത് മോളാസ്സസ് ഉള്ള വൈറ്റ് ഷുഗർ തന്നെയാണ്.
നിറം, രുചി, ടെക്സ്ചർ ഇതൊക്കെയാണ് അവയെ വ്യത്യസ്തമാക്കുന്നത്. ബ്രൗൺ ഷുഗറിൽ 100ഗ്രാമിൽ 380 കാലറി ഉണ്ട്. വൈറ്റ് ഷുഗറിൽ 100ഗ്രാമിൽ 385 കാലറിയും. കാൽസ്യത്തിന്റെ അളവ് ബ്രൗൺ ഷുഗറിൽ വൈറ്റ് ഷുഗറിനെക്കാൾ ഉണ്ട്.
വൈറ്റ് ഷുഗറിനെ വെച്ച് നോക്കുമ്പോൾ ബ്രൗൺ ഷുഗർ ചെറിയ തോതിൽ ഉള്ള നിർമാണപ്രക്രിയയിലൂടെ മാത്രമാണ് കടന്നു പോകുന്നത്. കാലറിയും പോഷകമൂല്യവും തുല്യമാണെങ്കിൽ ചുരുങ്ങിയ നിർമാണപ്രക്രിയ ബ്രൗൺ ഷുഗറിനെ ആരോഗ്യപരമായി നല്ലതാ ക്കുമോ എന്നത് എല്ലാവർക്കും ഉള്ള ചോദ്യമായിരിക്കും. വൈറ്റ് ഷുഗറിൽ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടാൻ സാധ്യത ഉണ്ടാക്കുന്ന കാർബൊഹൈഡ്രെറ്റ് ആണ് ഉള്ളത്. ബ്രൗൺ ഷുഗറിൽ മിനറൽ വൈറ്റ് ഷുഗറിനെക്കാൾ കൂടുതൽ ആ യിരിക്കും. കൂടാതെ 95% സൂക്രോസും 5%മോളാസ്സ്സെസും. ഇത് രുചിയും ഈർപ്പവും നൽകുന്നു എന്നല്ലാതെ യാതൊരു വിധത്തിലുള്ള പോഷഗുണവും പ്രധാനം ചെയ്യുന്നില്ല.അത് കൊണ്ട് തന്നെ ബ്രൗൺ ഷുഗറിന് വൈറ്റ് ഷുഗർ പോലെത്തന്നെ ആരോഗ്യത്തിനു ഹാനികരമായ സ്വഭാവം ഉണ്ട്. അതിനാൽ ഒരിക്കലും പ്രമേഹ രോഗികൾക്കോ ശരീര ഭാരം കുറയ്ക്കാൻ നോക്കുന്നവർക്കോ ബ്രൗൺ ഷുഗർ നിർദേശിക്കരുത്.