താമരശ്ശേരി(Thamarassery) പി.ടി.എച്ച് ഉദ്ഘാടനവും ഹോം കെയർ വാഹന ഫ്ലാഗ് ഓഫും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു
താമരശ്ശേരി: പി.ടി.എച്ച് ഉദ്ഘാടനവും ഹോം കെയർ വാഹന ഫ്ലാഗ് ഓഫും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. താമരശ്ശേരി പി.ടി.എച്ച് ( Pookoya Thangal Hospis) ഉദ്ഘാടനവും ഹാജറ കൊല്ലരുകണ്ടി Memmorial Home Care വാഹന ഫ്ലാഗ് ഓഫും, ലേൺ വേ അക്കാദമി ഉദ്ഘാടനവും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. Thamarassery സി എച്ച് സെൻ്ററിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് പി.പി. ഹാഫിസ് റഹിമാൻ സ്വാഗതം പറഞ്ഞു. പി […]
Kozhikode ഹോട്ടലുടമയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി ട്രോളിബാഗിലാക്കി ഉപേക്ഷിച്ചു; ഹോട്ടൽ ജീവനക്കാരനും പെൺസുഹൃത്തും പിടിയിൽ
Kozhikode: തിരൂർ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം ട്രോളിബാഗിലാക്കി അട്ടപ്പാടി ചുരത്തിൽ തള്ളി. ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന തിരൂർ എഴൂർ മേച്ചേരി വീട്ടിൽ ബീരാന്റെ മകൻ സിദ്ദിഖ് (58) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഹോട്ടലിലെ ജീവനക്കാരായ യുവാവും ഇയാളുടെ സുഹൃത്തായ യുവതിയും കസ്റ്റഡിയിൽ. ഇയാളുടെ ഹോട്ടലിൽ ജോലിചെയ്തിരുന്ന ചെർപ്പുളശ്ശേരി സ്വദേശി ഷിബിലി (22), ഫർഹാന (18) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഹോട്ടലുടമയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി ട്രോളിബാഗിലാക്കി ഉപേക്ഷിക്കുകയായിരുന്നു. ട്രോളി ബാഗിലാക്കി അട്ടപ്പാടിയിലെ അഗളിയിൽ ഉപേക്ഷിച്ച […]
Thamarassery വാഷ് ശേഖരം നശിപ്പിച്ചു
Thamarassery: ചമൽ പൂവൻ മലയിലെ റബർ തോട്ടത്തിൽ ഉടമസ്ഥനില്ലാത്ത നിലയിൽ നിലത്ത് കുഴികുത്തി പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച 500 ലിറ്റർ വാഷ് നശിപ്പിച്ചു. Thamarassery എക്സൈസ് സർക്കിൾ ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ സി.സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിലാണ് വാഷ് കണ്ടെത്തി നശിപ്പിച്ച് കേസ്സെടുത്തത്. സ്ഥിരമായി ചമൽ മലനിരകളിൽ താമരശ്ശേരി സർക്കിൾ എക്സൈസ് സംഘം റെയ്ഡ് നടത്തുന്നത് കാരണം വലിയ ബാരലുകളും, അലൂമിനിയ പാത്രങ്ങളും, സ്റ്റൗവ്, ഗ്യാസ് സിലിണ്ടർ, എന്നിവയും ആയിരക്കണക്കിന് ലിറ്റർ വാഷും പിടിച്ചെടുക്കുന്നത് […]
അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു – Adivaram
Adivaram: നൂറാംതോട് കുന്നുമ്മൽ ഹുസൈൻ കുട്ടി (75) മരണപ്പെട്ടത്. കഴിഞ്ഞ പതിനാലാം തിയ്യതി ബൈക്കിന് പിന്നിൽ കാറിടിച്ചായിരുന്നു അപകടം. ഒടുങ്ങാക്കാട് വെച്ച് ആയിരുന്നു അപകടം. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ദീർഘകാലം ഈങ്ങാപ്പുഴ കോടഞ്ചേരി റൂട്ടിൽ സൽക്കാര ചിക്കൻ സ്റ്റാൾ നടത്തിയ വ്യക്തിയാണ്. ഭാര്യ : റംല, മക്കൾ:മുഹ്സിൻ, ഫാത്തിമ സുഹറ (ബീവി) ,ഉമൈമ , മരുമക്കൾ : ഗഫൂർ മണ്ണിൽ കടവ് ,മുജീബ് ഇരുമോത്ത് ഖബറടക്കം പിന്നീട്
Koyilandy കൊല്ലത്ത് വിവാഹവീട്ടില്‍വെച്ച് സി.പി.എം പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവം; ആര്‍.എസ്.എസ് പ്രവര്‍ത്തകരായ മൂന്ന് പ്രതികള്‍ റിമാന്‍ഡില്‍
Koyilandy: കൊല്ലത്തെ വിവാഹവീട്ടില്‍വെച്ച് സി.പി.എം പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ മൂന്ന് പ്രതികള്‍ റിമാന്‍ഡില്‍. കണിയാംകുളത്ത് അതുല്‍ബാബു, കണിയാംകുന്നുമ്മല്‍ അരുണ്‍ ജ്യോതി, ഹിരണ്‍ പടിഞ്ഞാറെ വളപ്പില്‍ എന്നിവരെയാണ് കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. കേസില്‍ പ്രതിയായ ആനന്ദ് ബാബുവിന് ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്. മറ്റൊരു പ്രതിയായ അശ്വിന്‍ ബാബു ഒളിവിലാണ്. റിമാന്‍ഡിലായ അതുല്‍ ബാബുവിന്റെ സഹോദരങ്ങളാണ് ആനന്ദും അശ്വിനും. ഏപ്രില്‍ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലത്ത് കല്ല്യാണ വീട്ടില്‍വെച്ച് […]
മൂന്ന് വര്‍ഷത്തിനിടയില്‍ ഒരേ വീട്ടില്‍ മൂന്ന് തവണ മോഷണം, പൊറുതിമുട്ടി കുടുംബം – Kumbla
family struggling after three burglaries in the same house in three years in kasaragod Kumbla Kumbla: കാസര്‍കോട് മൂന്ന് വര്‍ഷത്തിനിടയില്‍ ഒരേ വീട്ടില്‍ മൂന്ന് തവണ മോഷണം. കാസര്‍കോട് കുമ്പള കളത്തൂരിലെ വീട്ടിലാണ് നിരന്തരം മോഷണം നടക്കുന്നത്. കഴിഞ്ഞ ദിവസം ഒരു ലക്ഷം രൂപയുടെ ഇലക്ട്രോണിക് ഉപകരണങ്ങളാണ് കള്ളന്‍ കൊണ്ട് പോയത്. കുമ്പള കളത്തൂരിലെ പ്രവാസിയായ അബ്ദുല്‍ ലത്തീഫിന്‍റെ വീട്ടിലാണ് തുടര്‍ച്ചയായി മോഷണം നടന്നത്. അബ്ദുല്‍ ലത്തീഫിന്‍റെ ഭാര്യ താഹിറയും മക്കളും […]
കോഴിക്കോട് (Kozhikode) “ബാപ്പയും മക്കളും” എന്നറിയപ്പെടുന്ന മോഷണസംഘം വീണ്ടും അറസ്റ്റില്‍
Kozhikode City: ബാപ്പയും മക്കളും എന്നറിയപ്പെടുന്ന മോഷണസംഘം വീണ്ടും അറസ്റ്റില്‍. മലാപ്പറമ്പിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തുനിന്നു കാണാതായ മൊബൈല്‍ ഫോണുകളടക്കം 20 ഫോണുകളും കത്തിയും മോഷ്ടിച്ച ബൈക്കും ഇവരില്‍നിന്ന് കണ്ടെടുത്തു. ചക്കുംകടവ് സ്വദേശി ഫസലുദ്ദീന്‍ (43) മക്കളായ മുഹമ്മദ് ഷിഹാല്‍ (19), ഫാസില്‍ (21) എന്നിവരും കുറ്റിക്കാട്ടൂര്‍ സ്വദേശി മുഹമ്മദ് തായിഫ് (19), മാത്തോട്ടം സ്വദേശി അന്‍ഷിദ് (26) എന്നിവരാണ് അറസ്റ്റിലായത്. നല്ലളം സ്‌റ്റേഷനിലെ ബൈക്ക് മോഷണ കേസില്‍ ഇവര്‍ അറസ്റ്റിലായിരുന്നു. ഇതില്‍ മേയ് ആറിനാണ് തായിഫും […]
എലത്തൂരിൽ (Elathur) പതിനേഴുകാരൻ കുളത്തിൽ മുങ്ങി മരിച്ചു
Elathur: പുതിയാപ്പയിൽ പതിനേഴുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. കാമ്പുറം ബീച്ചിലെ സച്ചിദാനന്ദന്റെ മകൻ ശ്രീരാഗാണ് മരിച്ചത്. പുതായാപ്പയിലെ ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെ 9.30 ഓടെ പുത്തൂരിലെ അമ്പലക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു ശ്രീരാഗ്. കുളിക്കുന്നതിനിടയിൽ മുങ്ങിത്താഴുകയായിരുന്നു. രണ്ട് കുട്ടികൾക്കൊപ്പമായിരുന്നു ശ്രീരാഗ് എത്തിയത്. കുടെവന്ന കുട്ടികളാണ് ശ്രീരാഗ് കുളത്തിൽ മുങ്ങിത്താഴുന്നത് കണ്ട വിവരം നാട്ടുകാരെ അറിയിച്ചത്. ഉടനെ രക്ഷാപ്രവർത്തനം നടത്തി കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്ക്ക് രണ്ടുമണിയോടെ മരണപ്പെട്ടു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് […]
കാപ്‌സ്യുളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു, 1.35 കോടിയുടെ സ്വർണ്ണവുമായി Thamarassery സ്വദേശി പിടിയിൽ
Thamarassery: ദോഹയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കോടി മുപ്പത്തിഅഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണവുമായി താമരശ്ശേരി സ്വദേശി പിടിയിൽ.കസ്റ്റംസിനെ വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 570 ഗ്രാം സ്വര്‍ണ്ണമാണ് പോലീസ് പിടിച്ചെടുത്തത്. ദോഹയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ താമരശ്ശേരി സ്വദേശി നിഷാദ് (30) ആണ് 570 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണം സഹിതം വിമാനത്താവളത്തിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്. സ്വര്‍ണ്ണം മിശ്രിത രൂപത്തില്‍ പാക് ചെയ്ത് രണ്ട് കാപ്‌സ്യുളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് […]
മർകസ് (Markaz) ചാരിറ്റി കോൺഫറൻസിൽ 111 വീടുകൾ കൈമാറും
Kozhikode: മർക്കസ് (Markaz) നിർമിച്ചു നൽകുന്ന 111 ഭവനങ്ങൾ ഇന്നു നടക്കുന്ന ചാരിറ്റി കോൺഫറൻസിൽ നാടിന് സമർപ്പിക്കും. മത സാമൂഹിക രാഷ്ട്രീയ ജീവകാരുണ്യ രംഗത്തെ പ്രമുഖരുടെ നേതൃത്വത്തിൽ കാരന്തൂർ മർകസിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഗുണഭോക്താക്കൾക്ക് ഭവനങ്ങൾ കൈമാറുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മദനീയം കൂട്ടായ്മയുടെ സഹകരണത്തോടെയാണ് ഭവനങ്ങളുടെ നിർമാണം മർകസ് പൂർത്തീകരിച്ചത്. കൊവിഡ് കാലത്ത് സ്വന്തം വീടുകളിൽ ഒറ്റപ്പെട്ട മനുഷ്യർക്ക് ഊർജമേകുന്നതിനും ഒരുമിപ്പിക്കുന്നതിനും വേണ്ടി അബ്ദുലത്തീഫ് സഖാഫിയുടെ നേതൃത്വത്തിൽ ആരംഭിച്ച […]