Panamaram ജന്മദിനാഘോഷം കഴിഞ്ഞതിന് തൊട്ടുപിന്നാലെ അപകടം:കാറിനടിയില്‍പ്പെട്ട് യുവാവ് മരിച്ചു
Kalpetta: പനമരം (Panamaram) വരദൂരില്‍ വാഹനപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. താഴെ വരദൂര്‍ ചൗണ്ടേരി റോഡിലുണ്ടായ അപകടത്തില്‍ താഴെ വരദൂര്‍ പ്രദീപിന്റെ (സമ്പത്ത്) മകന്‍ അഖില്‍ (25) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. താഴെവരദൂര്‍ ടെലഫോണ്‍ എക്‌സേഞ്ചിന് സമീപത്ത് എത്തിയ കാര്‍ ചൗണ്ടേരിയിലേക്കുള്ള തെറ്റ് റോഡിലേക്ക് കടന്നതോടെ റോഡില്‍ ഉണ്ടായിരുന്ന അഖില്‍ വാഹനത്തിന് അടിയില്‍പ്പെടുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. ഉടന്‍ തന്നെ നാട്ടുകള്‍ അഖിലിനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തമിഴ്‌നാട് സ്വദേശികളായ […]
മീനങ്ങാടി (Meenangadi) നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു
Meenangadi: മീനങ്ങാടിയില്‍ നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു. കോഴിക്കോട് നടക്കാവ് സ്വദേശി ഷെറിനും കുടുംബവും സഞ്ചരിച്ച കാറാണ് 8 അടിയോളം താഴ്ച്ചയിലേക്ക് മറിഞ്ഞത്. ഷെറിന്റെ മാതാവിനാണ് അപകടത്തില്‍ പരിക്കേറ്റത്. കൈക്ക് പരിക്കേറ്റ ഇവരെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സക്ക് ശേഷം കോഴിക്കോട് ഇഖ്‌റ ഹോസ്പ്പിറ്റലിൽ പ്രവേശിപ്പിച്ചു. .
മാരക മയക്കു മരുന്നുകളുമായി രണ്ട് യുവാക്കൾ Kalpetta യിൽ പിടിയിൽ
Kalpetta: കൽപ്പറ്റ പോലീസ് സ്റ്റേഷൻ പരിധിയിലെ മുട്ടിൽ കല്ലങ്കോരിയിൽ പോലീസിനെ കണ്ട് പരിഭ്രമിച്ച യുവാക്കളെ ദേഹ പരിശോധന നടത്തിയതിൽ ഇവരിൽ നിന്നും 1.2 ഗ്രാം MDMA യും 6.45 ഗ്രാം കഞ്ചാവും OCB പേപ്പറും കണ്ടെത്തി. മുട്ടിൽ കുട്ടമംഗലം വെളുത്തേടത്ത് വീട്ടിൽ ഷാഹിൻ റഹ്മാൻ (23) ചുള്ളിയോട് പുത്തൻ വീട്ടിൽ മുഹമ്മദ് ഷിനാസ് (22) എന്നിവരെയാണ് കല്പറ്റ എസ് ഐ ബിജു ആന്റണിയും സംഘവും അറസ്റ്റു ചെയ്തത്. ഇവർക്കെതിരെ NDPS ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.തുടര്‍ന്ന് […]