fbpx
Two youths arrested with deadly drugs in Kalpatta

മാരക മയക്കു മരുന്നുകളുമായി രണ്ട് യുവാക്കൾ Kalpetta യിൽ പിടിയിൽ

Kalpetta: കൽപ്പറ്റ പോലീസ് സ്റ്റേഷൻ പരിധിയിലെ മുട്ടിൽ കല്ലങ്കോരിയിൽ പോലീസിനെ കണ്ട് പരിഭ്രമിച്ച യുവാക്കളെ ദേഹ പരിശോധന നടത്തിയതിൽ ഇവരിൽ നിന്നും 1.2 ഗ്രാം MDMA യും 6.45 ഗ്രാം കഞ്ചാവും OCB പേപ്പറും കണ്ടെത്തി. മുട്ടിൽ കുട്ടമംഗലം വെളുത്തേടത്ത് വീട്ടിൽ ഷാഹിൻ റഹ്മാൻ (23) ചുള്ളിയോട് പുത്തൻ വീട്ടിൽ മുഹമ്മദ്‌ ഷിനാസ് (22) എന്നിവരെയാണ് കല്പറ്റ എസ് ഐ ബിജു ആന്റണിയും സംഘവും അറസ്റ്റു ചെയ്തത്.

ഇവർക്കെതിരെ NDPS ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.തുടര്‍ന്ന് കോടതിയില്‍ ഹാജറാക്കി.