fbpx
car-accident-in-wayanad-meenangadi 

മീനങ്ങാടി (Meenangadi) നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു

Meenangadi: മീനങ്ങാടിയില്‍ നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു. കോഴിക്കോട് നടക്കാവ് സ്വദേശി ഷെറിനും കുടുംബവും സഞ്ചരിച്ച കാറാണ് 8 അടിയോളം താഴ്ച്ചയിലേക്ക് മറിഞ്ഞത്. ഷെറിന്റെ മാതാവിനാണ് അപകടത്തില്‍ പരിക്കേറ്റത്.

കൈക്ക് പരിക്കേറ്റ ഇവരെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സക്ക് ശേഷം കോഴിക്കോട് ഇഖ്‌റ ഹോസ്പ്പിറ്റലിൽ പ്രവേശിപ്പിച്ചു. .